Sunday, October 12, 2008

ബിസിനസ്സ് വാര്‍ത്ത:കത്തൊലിക്കാ സഭ പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി


റോം: ആത്മീയ വ്യവസായ രംഗത്തെ വമ്പന്മാരായ റോമങ്കത്തോലിക്കാ സഭ തങ്ങളുടെ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡായ "അല്‍ഫോന്‍സാമ്മ" വിപണിയിലിറക്കി. ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ നീക്കം. സഭയ്ക്ക് ശക്തമായ സാന്നിധ്യമുള്ള കേരള വിപണിയിലെ കടുത്ത മത്സരം നേരിടുന്നതിന് പുതിയ തനതു ബ്രാന്‍ഡ് സഹായകമാകുമെന്ന് കേരള ഓപ്പറേഷന്‍സ് (സെയിത്സ് & മാര്‍ക്കറ്റിംഗ്) ജനറല്‍ മാനേജര് ബിഷപ് മാര്‍പവ്വത്തില്‍ പറഞ്ഞു. അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്ക്, വിശേഷിച്ച് പിരിഞ്ഞിരിക്കുന്ന കാലുകള്‍ നേരെയകുന്നതിന് "അല്‍ഫോന്‍സാമ്മ" ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കമ്പനി ആസ്ഥാനമായ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങളിലേക്കുള്ള ബ്രാന്ഡുകളും ചെയര്‍മാനും സി ഇ ഒ യുമായ പോപ്പ് ബെനദിക്റ്റ് വിപണിയിലിറക്കി. സഭയുടെ കേരളത്തിലെ മൊത്തവിതരണക്കാരയ കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ പ്രതിനിധികളായി കെ എം മാണി, പി സി ജോര്‍ജ്, പി സി തോമസ് തുടങിയവര് ചടങ്ങില്‍ പങ്കെടുത്തു. മലയാള മനോരമയാണ് "അല്‍ഫോന്‍സാമ്മ" യുടെ കേരളത്തിലെ മുഖ്യ പരസ്യ ഏജന്റ്.

12 comments:

Anonymous said...

hahaha...
nalla..Sense of Humor
:)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
നന്നായിരിക്കുന്നു.

നല്ല ചിലവുണ്ടാകും.
ഇനി ഫോട്ടോകള്‍, പ്രതിമകള്‍ ...

ഭ്രമരന്‍ said...

കൊള്ളാം
Keep it up

Suvi Nadakuzhackal said...

Good sense of humor. You must have got it from your catholic school education, right?

ഹാരിസ് said...

കോട്ടയം ജില്ലയുടെ മൊത്തത്തിലുള്ള ടൂറിസം വികസനത്തിന് സഹായകരമായ ഒരു സംഭവത്തെ ഇങ്ങനെ നിഷ്കരുണം തള്ളിപ്പരയരുത്. ഓരോ ജില്ലയിലും ഓരോ അല്ഫോന്സാമ്മമാറുള്ള ആ സുന്ദരസുരഭില നാളുകലെക്കുരിച്ച്ചോര്‍ക്കൂ.ഓയിലില്ലേലും സൌദിക്ക് മക്കയിലെ ടൂറിസം പോതും.

Anonymous said...

ഇവന്‍ ചെയ്യുന്നതെന്തെന്ന്‌ ഇവനറിയുന്നുണ്ട്, ഇവനോട്‌ പൊറുത്തില്ലെങ്കിലും ഒരു കുഴപ്പൂല്ല ;)

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ബിനോയ്//HariNav said...

എന്റെ മാഷേ, ഒരു ദൈവത്തെ പടച്ചൊണ്ടാക്കാനുള്ള പാടു വല്ലതും ങ്ങക്കറിയോ? നല്ല മണ്ണ് കണ്ടു പിടിക്കണം, വെള്ളം കൂടുവേം കുറയുവേം ചെയ്യാതെ ചവുട്ടിക്കുഴച്ചെടുക്കണം (കൊല്ലമെത്ര കൊഴച്ചാലാന്നാ?), ചൂടു കൂടുവേം കുറയുവേം ചെയ്യാതെ ചുട്ടെടുക്കണം (ചൂടൊരിത്തിരി കൂടിയതെയുള്ളു, സന്തോഷ് മാധവ ദൈവത്തിനു പറ്റിയത് കണ്ടോ?), ഒണങ്ങാന്‍് വെക്കുമ്പോള്‍ കാക്ക തൂറാതെ നോക്കണം, സെന്റ് പൂശണം... അതിന്റെടേലാ നിങ്ങടേമാതിരി കുളം കലക്കികള്... ശപിച്ച് കാലു ഞങ്ങള് തിരിപ്പിക്കും പാപീ...

ജിവി/JiVi said...

കലക്കന്‍!!!

chithrakaran:ചിത്രകാരന്‍ said...

മനോഹരമായിരിക്കുന്നു. ഇതിലെ സത്യത്തിന്‍് 22 കാരറ്റുണ്ട്. ശിവകാശി കലണ്ടറുപോലെ പുണ്യാളന്മാരുടെ ഫ്ലെക്സുകള്‍ കെട്ടി ഞാത്തി. ഇറക്കിയ ഈ ചരക്കുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് തീര്‍ച്ച. മനോരമക്കു മാത്രമല്ല , ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം അഡ്വെര്‍റ്റോറിയല്‍ എന്ന വിഭാഗത്തില്‍ പെടുത്തി കോടികള്‍ ലഭിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ദേശാഭിമാനിയടക്കം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വിപണനകാര്യത്തില്‍ കത്തോലിക്ക സഭ എന്നും മുന്‍പന്തിയില്‍ തന്നെ എന്ന് കാലം ചെല്ലുന്തോറും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തു നഷ്ടപ്പെട്ട പ്രതിഛായയും,ഇടക്കിടെ പൊന്തി വരുന്ന അഭയക്കേസും,കന്യാസ്തീകളുടെ മനം മാറ്റങ്ങളും, ദിനം പ്രതിയെന്നോണം ഇടയ ലേഖനങ്ങള്‍ വായിച്ചിട്ടും മനം മാറാത്ത അനുയായികളും, എത്ര ശ്രമിച്ചിട്ടും വീഴുക പോയിട്ട് ഒന്നുലയുക പോലും ചെയ്യാത്ത ഗവര്‍മ്മെന്റും എല്ലം കൂടി സൃഷ്ടിക്കുന്ന ധര്‍മ്മ സങ്കടങ്ങളില്‍ നിന്നും ഒന്നു തലയൂരാന്‍ ഇതു സഭയെ സഹായിക്കുക തന്നെ ചെയ്യും. ഇതിന്റെ പിന്നിലുള്ള രഹസ്യ അജണ്ടകള്‍ അറിയാവുന്നവരാണ് അനുയായികളില്‍ അധികം പേരും. അച്ചന്റെ മുന്നില്‍ അച്ചടക്കമുള്ളാവരായി അവര്‍ നില്‍ക്കുമെങ്കിലും മനസ്സു കൊണ്ട് ഇത്തരം കോപ്രായങ്ങളെ അവര്‍ തള്ളിക്കളയുകയും ചെയ്യും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒരു കാര്യം പറയാന്‍ വിട്ടു പോയി. എഴുത്ത് അസ്സലായിട്ടുണ്ട്. പരിമിതമായ വാക്കുകളില്‍ ഇത്ര വലിയൊരു സംഭവത്തെ ഇത്ര നന്നായി ആവിഷ്കരിച്ചതിന് അഭിനന്ദനങ്ങള്‍.