Thursday, January 03, 2008

അരിവില കൂടുമ്പോള്‍ ഓര്ത്തുപോകുന്നത്

അരിക്കു വില 17 രൂപാ. കേരളത്തില്‍ ആകെ ആവശ്യമുള്ളതില്‍ 30% മാത്രമാണ്‍ ഇവിടെ ക്രിഷിചെയ്യുന്നത്. ഇതു തന്നെ അതിശയോക്തിയാണോ എന്നാണ്‍ സംശയം. 90 കളുടെ തുടക്കത്തിലാണ്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി വയലുകള്‍ നികത്താന്‍ തുടങിയത്. വീടുവയ്ക്കാന്‍ മറ്റു സ്ഥലമില്ലാത്തവര്‍ നികത്തുന്നത് ഒഴിച്ചാല്‍ ഇതില്‍ മഹാഭൂരിപക്ഷവും കച്ചവടക്കണ്ണോടെയായിരുന്നു. പുതിയ തലമുറക്ക് ഇത്തരം പണികളില്‍ താല്പര്യമില്ലാതായതും കൂലിച്ചെലവ് കൂടിയതും നെല്‍ക്രിഷിയുടെ അന്ത്യം കുറിചു. കര്‍ഷകതൊഴിലാളികള്‍ മറ്റ്മേഖലകളില്‍ തൊഴില്‍ തേടി.
ഈ സാഹചര്യത്തിലാണ്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂന്ണിയന്‍ ആലപ്പുഴയില്‍ നിലം നികത്തല്‍ വിരുദ്ധ സമരം തുടങ്ങിയത്. എ കണാരന്‍ എന്ന ഉശിരന്‍ നേതാവിന്റെ നേത്രുത്വത്തില്‍. നിലം നികത്തിയിടങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ പിടിചെടുത്ത് ചെങ്കൊടി നാട്ടി. സ. വി എസ് അച്യുതാനന്ദന്റെ ഇടപെടല്‍ സമരത്തിന്‍ കൂടുതല്‍ ആവേശവും ശക്തിയും പകര്‍ന്നു. വൈകിയില്ല, വിയെസ്സിന്റെ വെട്ടിനിരത്തലിനെതിരെ മാധ്യമപ്പട അണിനിരന്നു. നിലം നികത്തിയ കര്‍ഷകന്റെ കണ്ണീര്‍ക്കഥകളില്‍ മലയാ‍ള പത്രങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വെട്ടിനിരത്തല്‍ എന്ന വാക്ക് വീയെസ്സിന്റെ വിശേഷണ പദമായി. നിലം നികത്തല്‍ കര്‍ഷകന്റെ ജന്മാവകാശമായി സ്ഥപിച്ചെടുക്കുവോളം അതു നീണ്ടു.
അരിക്കു വില കൂടിയതിനെക്കുറിച്ചുള്ള മുഖപ്രസംഗങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി. അത്രമാത്രം.

6 comments:

Simy Chacko :: സിമി ചാക്കൊ said...

സന്തോഷിന്റെ നിരിക്ഷണം കൊള്ളാം. പാടത്തു നെല്ലു തന്നേ വിളയണം എന്നു തന്നെ ഞാന്‍ ആശിക്കുന്നു. ആതേ സമയം, ദിവാകരന്‍ മന്ത്രി പറഞ്ഞ കാര്യത്തിന്റെ ഉള്ളു മനസ്സിലാക്കതെ അധ്ദേജത്തെ ക്രൂശിച്ചതിലും എനിക്കു ദുഹ്കം ഉണ്ട്‌. ഒരു കാലത്തു ഭക്ഷ്യ ക്ഷാമം ഉണ്ടായപ്പൊള്‍ നമ്മള്‍ അരിയില്‍ നിന്നും കപ്പ(മരചീനി) , തിന തുടങ്ങിയവയിലേക്കു മാറിയുട്ടുണ്ടെന്നതു ഒരു വാസ്തവം ആണ്‌. അതിനാല്‍, കേരളത്തിന്റേതായ പരിമിതമായ സ്തലത്തു ഉദ്പാദിപ്പിക്കാവുന്ന കോഴി,മുട്ട, മട്ടിരച്ച്ചികള്‍,പാല്‍ തുടങ്ങിയവയിലേക്കു നമ്മള്‍ പതുക്കെ മാറിയാല്‍, അതിന്റേ വിലയൊക്കെ കുറയും. ഒരു ഡിബേറ്റിനുപോലും അവസരം നല്‍കാതെ വൈകരികമായും രഷ്ട്രീയമായും കാര്യത്തേ സമീപിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെക്കാവുന്ന ഐഡിയ-കളുമായി വരാന്‍ നമ്മുടെ നേതാക്കള്‍ മടിക്കും ..

Anonymous said...

അടഞ്ഞുകിടക്കുന്ന ഒരു റേഷന്‍ കട.

അങ്ങാടിയില്‍ പത്തുരൂപയായിരുന്ന കാലത്ത് മേശയുടെ മുകളില്‍ കാര്‍ഡ് അട്ടിവെച്ച് ക്യൂ നിന്ന് രണ്ടുരൂപയ്ക്ക് അരിവാങ്ങിയ റേഷന്‍ കട.

വേണു venu said...

നമ്മള്‍‍ വിതയ്ക്കും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ...
ആ പാട്ടിന്‍റെ അര്ത്ഥങ്ങള്‍‍ പോലും മാറുന്നു അല്ലേ സന്തോഷ്.:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ സന്തോഷേ, ഇക്കാര്യത്തിലൊരു കമന്റെഴുതിവന്നപ്പോള്‍ അതുകുറച്ച്‌ കൂടുതലായെന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റുന്നു.പുതുവത്സരാംസകളോടെ!

കിരണ്‍ തോമസ് തോമ്പില്‍ said...

ചുമ്മാ ഇതും കൂടി വായിച്ചോളൂ. CR നീലകണ്ഠന്‍ മാധ്യമത്തില്‍ എഴുതിയത്‌.

പക്ഷെ ഇത്‌ എന്റെ അഭിപ്രായമൊന്നുമല്ല എന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നു. എന്റ അഭിപ്രായത്തില്‍ ഈ ഗതി വരുത്തയതില്‍ ഭൂപരിഷ്ക്കരണ നിയമത്തിനും പങ്കുണ്ട്‌ എന്നാണ്‌. നാണ്യവിളകളായ റബ്ബറിനും കാപ്പിക്കുമൊക്കെ എസ്റ്റേറ്റ്‌ എന്ന രീതിയില്‍ പരിരക്ഷ നല്‍കിയപ്പോള്‍ നെല്‍പ്പാടം പരിഷ്ക്കരണ നിയമത്തിന്റെ പരിധിയില്‍ വന്നു. അപ്പോള്‍ നെല്‍പ്പാടം കൈമറിഞ്ഞു പോയി. വന്‍ കര്‍ഷകര്‍ ഇല്ലാതായി. ചെറുകിടക്കാര്‍ക്ക്‌ നടത്താന്‍ പറ്റാതായി. ചെറുകിടക്കാരന്‍ വേറേ ജോലി കണ്ടെത്തുകയോ വിദേശത്ത്‌ പോകുകയോ നിലം നികത്തുകയോ തരിശിടുകയോ ചെയ്തു. ക്രമേണ എല്ലാം നഷ്ടമായി. നാണ്‍യ്‌വിളകള്‍ ഇന്നും കൃഷി ചെയ്യപ്പെടുന്നു ലാഭം ഉണ്ടാക്കുന്നു. അരി ആരും ഉണ്ടാക്കുന്നില്ല. ആന്ദ്രാക്കാരോ തമിഴരോ ബംഗാളിയോ കനിയണം ഇപ്പോള്‍ അരി തിന്നാന്‍. അവന്‍ വില കൂട്ടിയാല്‍ അത്‌ കൊടുത്തു മേടിക്കുക അലെങ്കില്‍ കോര്‍പ്പറേറ്റ്‌ ഫാമിംഗ്‌ നടപ്പിലാക്കുക. ദയവുചെയ്ത്‌ സര്‍ക്കാര്‍ ഇനിയും സഹകരണ സംഘങ്ങളെ ഇറക്കരുത്‌. നെല്‍കൃഷി ഒരു തവണയെങ്കിലും നടത്തണം (വര്‍ഷത്തില്‍) എന്ന നിബന്ധനയില്‍ വന്‍കിട കോര്‍പ്പറെടുകള്‍ക്ക്‌ കൊടുക്ക. അവര്‍ കാണിച്ചു തരും എങ്ങനെ കൃഷി ചെയ്യുമെന്ന്.

Unknown said...

ഇന്ന് ഏത് ഒരു മലയാളിയുടേയും മനസിലുള്ള കാര്യം തന്നെയാണ് അധികപ്രസംഗിയുടെ ആശങ്ക. വെട്ടി നിരത്തലും അരിവിലയും തീര്‍ത്തും പൊരുത്തപ്പെടുന്നത് തന്നെയാണ് താങ്കളുടെ ലേഖനം.
പുതു വത്സരാശംസകള്‍.