Sunday, October 12, 2008

ബിസിനസ്സ് വാര്‍ത്ത:കത്തൊലിക്കാ സഭ പുതിയ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കി


റോം: ആത്മീയ വ്യവസായ രംഗത്തെ വമ്പന്മാരായ റോമങ്കത്തോലിക്കാ സഭ തങ്ങളുടെ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡായ "അല്‍ഫോന്‍സാമ്മ" വിപണിയിലിറക്കി. ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ നീക്കം. സഭയ്ക്ക് ശക്തമായ സാന്നിധ്യമുള്ള കേരള വിപണിയിലെ കടുത്ത മത്സരം നേരിടുന്നതിന് പുതിയ തനതു ബ്രാന്‍ഡ് സഹായകമാകുമെന്ന് കേരള ഓപ്പറേഷന്‍സ് (സെയിത്സ് & മാര്‍ക്കറ്റിംഗ്) ജനറല്‍ മാനേജര് ബിഷപ് മാര്‍പവ്വത്തില്‍ പറഞ്ഞു. അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്ക്, വിശേഷിച്ച് പിരിഞ്ഞിരിക്കുന്ന കാലുകള്‍ നേരെയകുന്നതിന് "അല്‍ഫോന്‍സാമ്മ" ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കമ്പനി ആസ്ഥാനമായ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങളിലേക്കുള്ള ബ്രാന്ഡുകളും ചെയര്‍മാനും സി ഇ ഒ യുമായ പോപ്പ് ബെനദിക്റ്റ് വിപണിയിലിറക്കി. സഭയുടെ കേരളത്തിലെ മൊത്തവിതരണക്കാരയ കേരള കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ പ്രതിനിധികളായി കെ എം മാണി, പി സി ജോര്‍ജ്, പി സി തോമസ് തുടങിയവര് ചടങ്ങില്‍ പങ്കെടുത്തു. മലയാള മനോരമയാണ് "അല്‍ഫോന്‍സാമ്മ" യുടെ കേരളത്തിലെ മുഖ്യ പരസ്യ ഏജന്റ്.

Thursday, January 03, 2008

അരിവില കൂടുമ്പോള്‍ ഓര്ത്തുപോകുന്നത്

അരിക്കു വില 17 രൂപാ. കേരളത്തില്‍ ആകെ ആവശ്യമുള്ളതില്‍ 30% മാത്രമാണ്‍ ഇവിടെ ക്രിഷിചെയ്യുന്നത്. ഇതു തന്നെ അതിശയോക്തിയാണോ എന്നാണ്‍ സംശയം. 90 കളുടെ തുടക്കത്തിലാണ്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി വയലുകള്‍ നികത്താന്‍ തുടങിയത്. വീടുവയ്ക്കാന്‍ മറ്റു സ്ഥലമില്ലാത്തവര്‍ നികത്തുന്നത് ഒഴിച്ചാല്‍ ഇതില്‍ മഹാഭൂരിപക്ഷവും കച്ചവടക്കണ്ണോടെയായിരുന്നു. പുതിയ തലമുറക്ക് ഇത്തരം പണികളില്‍ താല്പര്യമില്ലാതായതും കൂലിച്ചെലവ് കൂടിയതും നെല്‍ക്രിഷിയുടെ അന്ത്യം കുറിചു. കര്‍ഷകതൊഴിലാളികള്‍ മറ്റ്മേഖലകളില്‍ തൊഴില്‍ തേടി.
ഈ സാഹചര്യത്തിലാണ്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂന്ണിയന്‍ ആലപ്പുഴയില്‍ നിലം നികത്തല്‍ വിരുദ്ധ സമരം തുടങ്ങിയത്. എ കണാരന്‍ എന്ന ഉശിരന്‍ നേതാവിന്റെ നേത്രുത്വത്തില്‍. നിലം നികത്തിയിടങ്ങള്‍ കര്‍ഷകത്തൊഴിലാളികള്‍ പിടിചെടുത്ത് ചെങ്കൊടി നാട്ടി. സ. വി എസ് അച്യുതാനന്ദന്റെ ഇടപെടല്‍ സമരത്തിന്‍ കൂടുതല്‍ ആവേശവും ശക്തിയും പകര്‍ന്നു. വൈകിയില്ല, വിയെസ്സിന്റെ വെട്ടിനിരത്തലിനെതിരെ മാധ്യമപ്പട അണിനിരന്നു. നിലം നികത്തിയ കര്‍ഷകന്റെ കണ്ണീര്‍ക്കഥകളില്‍ മലയാ‍ള പത്രങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വെട്ടിനിരത്തല്‍ എന്ന വാക്ക് വീയെസ്സിന്റെ വിശേഷണ പദമായി. നിലം നികത്തല്‍ കര്‍ഷകന്റെ ജന്മാവകാശമായി സ്ഥപിച്ചെടുക്കുവോളം അതു നീണ്ടു.
അരിക്കു വില കൂടിയതിനെക്കുറിച്ചുള്ള മുഖപ്രസംഗങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി. അത്രമാത്രം.