Saturday, November 24, 2007

നാണംകെട്ട പ്രചരണം

ചെറുപ്പം മുതല്‍ സ്ഥിരമാ‍യി മാത്രുഭൂമി പത്രം (മാത്രം) വായിക്കുന്ന ഒരാള്‍ക്ക് ആ പത്രത്തിന് ഗൂഢലക്ഷങ്ങളുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ വിശ്വസിക്കാന്‍
പ്രയാസമാണ്. എന്നാല്‍ ആ പ്ത്രം പടച്ചുവിടുന്ന വാര്‍ത്തകളുടെ നിജം അറിയാന്‍ ഇടവരുമ്പോഴാണ് എന്താണ് ഇവരുടെ ലക്ഷം എന്ന് സംശയിച്ചു പോകുന്നത്.
ഇതാ ഏറ്റവും പുതിയ ഉദാഹരണം.‘ഭൂപരിഷ്കരണ നിയമം റദ്ദാക്കാന്‍ വ്യവസായ വകുപ്പിന്റെ ശുപാര്‍ശ’എന്ന് ഇന്നലെ മാത്രുഭൂമി ലീഡ് വാര്‍ത്ത.
ഞെട്ടിയില്ല.കാരണം ഈയിടെയായി മാത്രുഭൂമി കൈയിലെടുക്കുമ്പൊള്‍ ഇതിലപ്പുറവും പ്രതീക്ഷിക്കുന്നുണ്ട്.
പത്രാധിപരെ എടൊ ഗോപാലക്രിഷ്ണാ എന്ന് വിളിച്ച ധിക്കാരത്തിനെ പാഠം പഠിപ്പിക്കാനാണല്ലോ ശ്രമം.യെവരൊന്നും കമ്യുണിസ്റ്റ്കാരേ അല്ല എന്ന് എത്രയായി പറയുന്നു?
ഇപ്പോള്‍ ബോധ്യമായില്ലെ? കമ്യുണിസ്റ്റ്കാരുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ചിരുന്ന ഭൂപരിഷ്കരണ നിയമമാണു റദ്ദാക്കാന്‍ പോകുന്നത്.
ഇതോടെ കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥ തിരിച്ച് വരുമെന്ന് ലേഖകന്റെ ഭീഷണി.
ഏതായാലും വൈകുന്നേരം ചാനലില്‍ ചര്‍ചയായി. വോട്ടെടുപ്പായി.അപ്പുക്കുട്ടന്‍ വള്ളിക്കുന്നായി.രാജേശ്വരിയെ കണ്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി എന്തുപറയുന്നു എന്ന് ഏറ്റവും അവസാനമെങ്കിലും അന്വേഷിക്കണ്ടെ. പാവത്തിന് പത്രക്കുറിപ്പിറക്കേണ്ടി വന്നു, നിഷേധിച്ചുകൊണ്ട്.
ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ വ്യക്തിപരമായ നിലയില്‍ അവതരിപ്പിച്ചതാണ് കുറിപ്പെന്ന് വ്യവസായ വകുപ്പ് പ്രിന്‍. സെക്രട്ടറി ടി.ബാലക്രിഷ്ണന്‍ പറഞ്ഞതിന് വലിയ
പ്രാധാന്യം കിട്ടിയില്ല(അതൊക്കെ കൊടുക്കാന്‍ പോയാലേ, സ്റ്റോറി പൊളിയും.ഇന്നത്തെ മാത്രുഭൂമിയില്‍ ഇക്കാര്യമേയില്ല). മന്ത്രിയുടെ നിഷേധത്തിന് ലേഖകന്റെ
വിശദീകരണം ഇങ്ങനെ:മന്ത്രിയറിയാതെ ഉദ്യോഗസ്ഥന്‍ ഇങ്ങനെ കുറിപ്പുണ്ടാക്കുമൊ എന്നു ജനം തീരുമാനിക്കട്ടെ.വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു.
നാണംകെട്ട പ്രചരണം എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പിറ്റേന്നത്തെ പത്രത്തില്‍ വന്നതിങ്ങനെ: ഭൂപരിഷ്കരണം‌‌: കുറുക്കുവഴിയില്‍ക്കൂടി പണിപറ്റിക്കാന്‍ നോക്കണ്ട.അങ്ങനെ ഒരു ഫയല്‍ തന്റെ ഓഫീസില്‍ വന്നിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ലേഖകന്റെ മറുപടി ഇതാണ്: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ എന്തു സ്ലോ!എന്തായിരിക്കാം ഇവരുടെ ലക്ഷ്യം?
മനോരമയോട് മത്സരിച്ച് (നുണ)പ്രചാരത്തില്‍ ഒന്നാമതെത്തുകയാണോ?.

2 comments:

മൂര്‍ത്തി said...

പോസ്റ്റിനേക്കാള്‍ വലിയ കമന്റ് ആയതിനു സോറി പറഞ്ഞുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇവിടെ പോസ്റ്റുന്നു.

ഇല്ലാത്ത ഫയലുമായി മാതൃഭൂമിയുടെ തറവേല
കെ എം മോഹന്‍ദാസ്

തിരു: എല്‍ഡിഎഫ് സര്‍ക്കാരിനെ കരിതേയ്ക്കാന്‍ ഭാവനയില്‍നിന്ന് ഫയല്‍ സൃഷ്ടിച്ച് മാതൃഭൂമിയുടെ തറവേല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ സൃഷ്ടിയായ ഭൂപരിഷ്കരണനിയമം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കാന്‍പോകുന്നതായാണ് മാതൃഭൂമി കണ്ടെത്തിയത്. വ്യവസായവകുപ്പ് ഇതിനായി മുഖ്യമന്ത്രിക്ക് ശുപാര്‍ശചെയ്തു, ഇതേതുടര്‍ന്ന് മന്ത്രിസഭയില്‍ വന്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേരാനിരുന്ന വ്യവസായ ടാസ്ക് ഫോഴ്സ് യോഗം ഈ അഭിപ്രായഭിന്നതമൂലം അനിശ്ചിതമായി മാറ്റി, ഇങ്ങനെ പോകുന്നു കണ്ടുപിടിത്തങ്ങള്‍.

വ്യാജവാര്‍ത്തയ്ക്കു പിന്നാലെ മുഖപ്രസംഗം എഴുതി ഭൂപരിഷ്കരണനിയമം സംരക്ഷിക്കുമെന്ന് മാതൃഭൂമി പ്രഖ്യാപനവും മുഴക്കി.

എല്‍ഡിഎഫ് സര്‍ക്കാരിനെയും വ്യവസായമന്ത്രി എളമരം കരീമിനെ വ്യക്തിപരമായും ആക്രമിക്കാന്‍ ഏറെനാളായി ഈ പത്രം കള്ളക്കഥകള്‍ രചിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഒടുവിലത്തേതാണ് ഈ കെട്ടുകഥ. ഇത്തരമൊരു ചര്‍ച്ച വ്യവസായമന്ത്രിയോ വ്യവസായവകുപ്പോ നടത്തിയിട്ടേയില്ല. ഭൂപരിഷ്കരണനിയമം റദ്ദാക്കല്‍ വ്യവസായവകുപ്പിന്റെ പരിധിയില്‍വരുന്ന വിഷയവുമല്ല.

നിയമം കൂടുതല്‍ ശക്തവും കാര്യക്ഷമവുമായി നടപ്പാക്കി ഭൂരഹിതര്‍ക്ക് മുഴുവനും ഭൂമി നല്‍കാനുളള നടപടികളിലാണ് സര്‍ക്കാര്‍. അതിനിടയിലാണ് മാതൃഭൂമി കഥയെഴുതിയത്. ഇതിനായി ഇല്ലാത്ത ഫയലും സൃഷ്ടിച്ചു. വ്യവസായവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെന്ന് എഴുതാനും മടിച്ചില്ല. വ്യവസായമന്ത്രി ഒപ്പിട്ടാലേ വ്യവസായവകുപ്പില്‍നിന്ന് ഫയല്‍ പോകൂ. മാതൃഭൂമി സൃഷ്ടിച്ച ഫയല്‍ വ്യവസായമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്തരമൊരു ഫയല്‍ എത്തിയിട്ടുമില്ല. മാതൃഭൂമിയുടെ വ്യാജവാര്‍ത്താകെണിയില്‍ വീണ മറ്റു ചില മാധ്യമങ്ങള്‍ ഇതിനു ചുവടുപിടിച്ച് വിവാദം കൊഴുപ്പിക്കാന്‍ ഇറങ്ങിയതാണ് രസകരം.

ഇങ്ങനെയൊരു ഫയലുണ്ടോയെന്ന് അന്വേഷിക്കാന്‍ സിപിഐ എം വിരുദ്ധജ്വരമൂര്‍ച്ഛയില്‍ ഇവര്‍ക്കും നേരമുണ്ടായില്ല. ചീഫ് സെക്രട്ടറി വിളിച്ച സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കുറിപ്പായി നല്‍കിയിരുന്നു. സര്‍ക്കാര്‍ അത് പരിഗണിച്ചിട്ടുപോലുമില്ല. ഇത് സര്‍ക്കാര്‍നയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്താണ് മാതൃഭൂമി അവരുടെ വക ഫയലുണ്ടാക്കിയത്.

സന്തോഷ് said...

നന്ദി മൂര്‍ത്തേ..മാധ്യമങ്ങളുടെ ആട്=പട്ടി ന്യായം കണ്ട് രോഷം കൊണ്ട് ഏഴുതിപ്പോയതാണ്.27-11-2007 ലെ ദീശാഭിമാനി എഡിറ്റ് പേജില്‍ എന്‍ പി ചന്ദ്രശെഖരന്റെ ലേഖനമുണ്ട് ഇതേ വിഷയതില്‍.